banner

വ്യത്യസ്ത അപകടങ്ങളിലായി കെ.എസ്.ഇ.ബി കരാർ തൊഴിലാളിയും ലൈൻമാനും ഷോക്കേറ്റ് മരിച്ചു



പാലക്കാട്/അതിരപ്പിള്ളി : കെ.എസ്.ഇ.ബി കരാർ തൊഴിലാളിയും ലൈൻമാനും വൈദ്യുതി ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

പാലക്കാട് അട്ടപ്പാടിയിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) ആണ് അപകടത്തിൽപ്പെട്ടത്.

ഇതിനിടെ, അതിരപ്പിള്ളിയിലെയും സമാനമായ അപകടത്തിൽ പത്തനംതിട്ട സ്വദേശി സി.കെ. റെജി (53) മരിച്ചു. വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം.

إرسال تعليق

0 تعليقات