എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിക്കാരനായ പായിച്ചിറ നവാസിനെതിരെ പൊലീസ് കേരള ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവാസിന്റെ ഹരജികളും വിവരാവകാശ അപേക്ഷകളും സംശയാസ്പദമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ ഹർജികൾ നൽകുകയും, അവ വഴി നിയമവിരുദ്ധമായി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മുൻമന്ത്രി അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ നവാസ് നേരത്തേ തന്നെ അന്വേഷണത്തിന്റെ പരിധിയിലായിരുന്നു. ഇതോടെ, പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നവാസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കാൻ അമികസ് ക്യൂറിയെ നിയോഗിച്ചു. സർക്കാർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഹൈക്കോടതിയിലെ സ്ഥിരം ഹർജിക്കാരനായ നവാസിനെതിരായ രേഖകൾ അമികസ് ക്യൂറിക്ക് കൈമാറാൻ കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. പൊതുതാത്പര്യ ഹർജികളിൽ (PIL) സംശുദ്ധി അനിവാര്യമാണെന്നും, PIL ഹർജി നൽകുമ്പോൾ ഇത്തരത്തിലുള്ള പരിശോധനകൾ നേരിടാൻ തയ്യാറാകേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
0 Comments