banner

പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്ത അഷ്ടമുടിയുടെ ഇഷ്ടതീരത്ത്; ശാസ്ത്രജ്ഞൻ മോഹനചന്ദ്രനെയും ജീവകാരുണ്യ പ്രവർത്തകയായ മുബീനയെയും ആദരിച്ചു; ശേഷം കുരുന്നുകൾക്കൊപ്പം സമയം ചിലവിട്ട് മടക്കം



അഷ്ടമുടി : മനുഷ്യാവകാശ കമ്മിഷൻ അംഗവും ഓൾ ഇന്ത്യ മെഡിക്കൽ റിസർച്ച് സെന്റർയുടെ ഡയറക്ടറുമായ പ്രൊഫസർ ഡോ. സുരേഷ് കെ. ഗുപ്ത അഷ്ടമുടിയുടെ ഇഷ്ടതീരത്തെത്തി. ലോക സമാധാന പുനരധിവാസ സംഘടനാ തലവനും അമേരിക്ക സർവകലാശാലയുടെ ഇന്ത്യൻ പ്രതിനിധിയുമായ ഡോ. ഗുപ്ത, വിവിധ ജീവകാരുണ്യ പ്രവർത്തകരെയും സ്ഥാപനങ്ങളെയും സന്ദർശിച്ചു.

ISRO - നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ മോഹനചന്ദ്രൻ, ജീവിതം വീൽചെയറിലേക്ക് പരിമിതപ്പെട്ടിട്ടും സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അഷ്ടമുടി തുണ്ടതിൽ വീട്ടിൽ മുബീന എന്നിവരെ അദ്ദേഹം ആദരിച്ചു.



ശേഷം ഡോ. ഗുപ്ത, വലിയവിളയിലെ 60-ാം നമ്പർ അംഗനവാടി സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ച് കഥകൾ പങ്കുവെച്ചതോടൊപ്പം, പാട്ട് പാടിയും സന്തോഷം പങ്കിട്ടും കുരുന്നുകൾക്കൊപ്പം അദ്ദേഹം സമയം ചിലവഴിച്ചു.

ഡോ. സുരേഷ് കെ. ഗുപ്തയുടെ സന്ദർശനം പ്രദേശവാസികൾക്ക് വലിയ ആവേശം ഉണ്ടാക്കിയതായും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു പ്രചോദനമായതായും ജീവകാരുണ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

إرسال تعليق

0 تعليقات