സ്വന്തം ലേഖകൻ
ആൻഫീൽഡിൽ ട്രബിൾ സ്വപ്നവുമായി എത്തിയ ലിവർപൂൾ യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്ത്. പാരീസ് സെന്റ് ജർമ്മൻ പെനാൽട്ടി ഷൂട്ടൗട്ടിൽ ലിവർപൂളിനെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.
ആദ്യ പാദത്തിൽ 1-0 ന്റെ പരാജയവുമായി ആൻഫീൽഡിൽ എത്തിയ പി.എസ്.ജി, തുടക്കം മുതലേ ആക്രമണോത്സുകരായിരുന്നുവെന്ന് രണ്ടാം പാദത്തിൽ തെളിയിച്ചു. 12-ാം മിനിറ്റിൽ ബ്രാകോളയുടെ ക്രോസിനെ തടയാൻ ശ്രമിച്ച കൊനാറ്റ പന്ത് ശരിയായി ക്ലിയർ ചെയ്യാനാകാതെ പോയപ്പോൾ, മുന്നിലെത്തിയ ഒസ്മാൻ ഡെംബെലെ പാരീസിന് വേണ്ടി ആദ്യ ഗോൾ നേടി.
ആലിസൺ ബേക്കർ നിരന്തരമായ പ്രതിരോധപ്രവർത്തനം നടത്തിയിട്ടും, ആദ്യ പകുതിയിൽ പി.എസ്.ജിയുടെ മധ്യനിരയും പ്രതിരോധവും മികച്ച പ്രകടനം കാഴ്ചവച്ചു. നൂനോ മെൻഡസ്, വിറ്റീന, നെവസ് എന്നിവർ ലിവർപൂളിന്റെ ആക്രമണങ്ങൾ തടയാൻ വിജയിച്ചു.
ലിവർപൂൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പരാജയം
രണ്ടാം പകുതിയിൽ ലിവർപൂൾ കളിയിൽ തിരിച്ചുവന്നെങ്കിലും ഗോൾ നേടാനായില്ല. ഡൊണറൂമ ശക്തമായ പ്രതിരോധം കാഴ്ചവയ്ക്കുകയും, സൊബോസ്ലായി നേടിയ ഗോൾ ഓഫ്‌സൈഡായി നിരാകരിക്കപ്പെടുകയും ചെയ്തു. ക്വനാഷിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയതും ലിവർപൂളിന് നിരാശയായി.
മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടപ്പോൾ, പി.എസ്.ജി വീണ്ടും മുൻതൂക്കം നേടി. ഡെംബെലെയുടെ അവസാന നിമിഷത്തിലുള്ള ഉഗ്രൻ ഷോട്ട് ആലിസൺ അത്ഭുതകരമായി രക്ഷിച്ചെങ്കിലും, മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കെത്തി.
പെനാൽട്ടി ഷൂട്ടൗട്ടിൽ പി.എസ്.ജിയുടെ മേൽക്കൈ
പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിന്റെ ഡാർവിൻ നൂനസും, കർട്ടിസ് ജോൺസും തങ്ങളുടെ ഷോട്ടുകൾ പാഴാക്കിയപ്പോൾ, പി.എസ്.ജിക്ക് വേണ്ടി പന്ത് കിക്കിയ നാലുപേരും ലക്ഷ്യം കണ്ടു. ലിവർപൂളിന് വേണ്ടി മുഹമ്മദ് സലാഹ് മാത്രമാണ് പെനാൽട്ടി ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിൽ പി.എസ്.ജി ആസ്റ്റൺ വില്ല - ക്ലബ് ബ്രൂഷെ മത്സര വിജയിയെ നേരിടും.
0 Comments