തൃക്കരുവ : തൃക്കരുവ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC വിഭാഗത്തിൽപ്പെട്ട 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിച്ച പഠനമുറി ഒരാൾക്കും ലഭിക്കാത്തതിനെതിരെ ശക്തമായി അപലപിച്ച് സിപിഐഎം.
പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്ന് 27 അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 6 കുട്ടികൾക്ക് മാത്രമാണ് 2 ലക്ഷം രൂപ വീതം 12 ലക്ഷം രൂപയുടെ പദ്ധതി വഴി തുക അനുവദിച്ചത്. മാർച്ച് അവസാനമായിട്ടും ആനുകൂല്യം ലഭിക്കാത്തതിൽ കടുത്ത അനാസ്ഥയുണ്ടെന്ന് സിപിഐഎം കാഞ്ഞാവെളി ലോക്കൽ കമ്മിറ്റി ആരോപിച്ചു.
CPIM പ്രസ്താവനയിൽ പദ്ധതി നിർവഹണത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പട്ടികജാതി വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും രേഖാമൂലം പരാതി നൽകുമെന്നും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതികരണം തേടിയപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ ഞങ്ങളുടെ കോളുകൾ സ്വീകരിച്ചില്ല. അതിനാൽ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല.
0 Comments