സ്വന്തം ലേഖകൻ
മംഗലപുരം : ശാന്തിഗിരി ആശ്രമം മുൻ വൈസ് പ്രസിഡന്റും ഗുരുധർമ്മ പ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി ധർമ്മാനന്ദ ജ്ഞാന തപസ്വി (78) അന്തരിച്ചു. ബുധൻ വൈകിട്ട് അഞ്ച് മണിക്ക് ശാന്തിഗിരിയിൽ സംസ്കാരം നടക്കും.
ശ്രീകരുണാകര ഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ അദ്ദേഹം എറണാകുളം, കോട്ടയം ഉപാശ്രമങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. കോട്ടയം കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്തിയാണ് സ്വദേശം.
1982-ൽ വ്യോമസേനയിൽനിന്ന് വിരമിച്ചതിനുശേഷം ശാന്തിഗിരി ആശ്രമത്തിൽ സ്ഥിരതാമസമാക്കി. ആശ്രമത്തിലെ നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന അദ്ദേഹം ആയുര്‍വേദ സിദ്ധ വൈദ്യശാലയുടെ ചുമതലക്കാരനുമായിരുന്നു. ഭാര്യ പരേതയായ കലാ നാരായണൻ, മക്കൾ: രാജേഷ്, സാജൻ, ഡോ. വിമൽ, മരുമക്കൾ: റാണി, അമ്പിളി, നിശ്ചിത.
0 Comments