Latest Posts

കൊളാബ് ചെയ്ത് ഒരുമിച്ച് റീൽസെടുക്കാമെന്ന് പറഞ്ഞ് പരിചയപ്പെട്ടു; അടുത്തതോടെ വിവാഹ വാഗ്ദാനം നൽകി പീഡനം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സാമൂഹ്യമാധ്യമങ്ങളിൽ തൃക്കണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറും സിനിമാ നടനുമായ ഹാഫിസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെതിരേ ഒരു യുവതി നൽകിയ പരാതിയിലാണ് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കൊളാബ് ചെയ്ത് ഒരുമിച്ച് റീൽസെടുക്കാമെന്ന് പേരിലാണ് യുവതിയും ഹാഫിസുമായി പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഒരു വർഷമായി യുവതിയും പ്രതി അടുപ്പത്തിലായിരുന്നു. ഈ കാലയളവിൽ വിവാഹ വാഗ്ദാനം ചെയ്ത് തൃക്കണ്ണൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് തന്നെ ഒഴിവാക്കാൻ വേണ്ടി പല കാരണങ്ങൾ പറഞ്ഞ് പറ്റിക്കുകയും വഴിക്കിടുകയുമായിരുന്നുയെന്ന് നിയമവിദ്യാർഥിനിയും കൂടിയായ പരാതിക്കാരി പറയുന്നു.

അതേസമയം ഇതിന് മുമ്പും ഹാഫിസിനെതിരെ പീഡന പരാതികൾ ആലപ്പുഴ പോലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പരാതി നൽകി പെൺകുട്ടികൾ പിന്നീട് കേസിൽ നിന്നും പിന്മാറിയതോടെ തൃക്കണ്ണൻ രക്ഷപ്പെടുകയായിരുന്നു.

ഹാഫിസ് രണ്ട് മുതൽ മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാൾ മറ്റ് പെൺകുട്ടികളെയും ഇരയാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതിയുടെ മൊബൈൽ ഫോണുകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

0 Comments

Headline