Latest Posts

കളിക്കുന്നതിനിടെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


സ്വന്തം ലേഖകൻ
കോഴിക്കോട് : കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇവാൻ ഹൈബൽ (7) മരിച്ചു. നല്ലളം കീഴ് വനപാടം എം.പി. ഹൗസിലെ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകനാണ് ഇവാൻ.

ഇരിങ്ങല്ലൂർ ലാൻഡ്മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ബാൽക്കണിയിൽ കയറിയപ്പോഴാണ് കുട്ടി അവിടുനിന്ന് താഴേക്ക് വീണത്.

ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും സമീപവാസികളും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments

Headline