ഒറ്റപ്പാലം : ശ്രീ വിദ്യാധിരാജ് ഐടിഐയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഫെബ്രുവരി 19-ന് ക്ലാസ്മുറിക്കുള്ളിൽ വാക്കുതർക്കം ക്രൂരമായ മർദ്ദനത്തിലേക്ക് നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മർദ്ദനത്തിൽ ഒരു വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്, പരിക്ക് ഗുരുതരമാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിലാണ് മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തത്. ചികിത്സയിൽ തുടരുന്നതിനാൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല.
ഇരുവരും തമ്മിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
0 Comments