സ്വന്തം ലേഖകൻ
കൊല്ലം : വിനോദയാത്രയ്ക്കിടെ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി മൂന്ന് ബിരുദ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു കോളജിൽ നിന്നു വയനാട്ടിലേക്ക് യാത്രപുറപ്പെട്ട സംഘത്തിലെ ശബരിനാഥ് (21), ആരോമൽ (21) - നീരാവിൽ, സിദ്ദി (20) - പെരുമൺ എന്നിവരെയാണ് കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
48 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളിൽ ഒരാൾ മുമ്പും സമാന കുറ്റത്തിന് പിടിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
0 Comments