Latest Posts

ഇനി പാസ്പോർട്ട് ലഭിക്കണമെങ്കിൽ ഈ സർട്ടിഫിക്കറ്റുകൾ നിർബന്ധം; പാസ്‌പോർട്ട് ലഭിക്കുന്നതിനായുള്ള നിയമത്തിൽ പ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ



പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2023 ഒക്‌ടോബർ ഒന്നിനും അതിന് ശേഷവും ജനിച്ചവർക്ക് പാസ്‌പോർട്ട് നേടണമെങ്കിൽ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി സർക്കാർ അറിയിപ്പ് വ്യക്തമാക്കുന്നു.

എന്നാൽ, 2023 ഒക്‌ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്കു വേണ്ടി 2025ലെ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ പ്രകാരം വിവിധ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജനന തെളിവ് നൽകാനുള്ള സൗകര്യം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് (TC) എന്നിവ അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ ഭേദഗതികൾ 2025 മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ പാസ്‌പോർട്ട് അപേക്ഷാ നടപടിക്രമങ്ങളിൽ ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

0 Comments

Headline