Latest Posts

മൈക്ക് മുഖത്ത് തട്ടി; ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകയോട് ചൊടിച്ച് ട്രംപ്, വീഡിയോ വൈറൽ



വാഷിങ്ടൺ : മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടിയതിനെ തുടർന്ന് യു.എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷാകുലനായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വാഷിങ്ടൺ ഡിസിയിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുമുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സംഭവം ഉണ്ടായത്. ഗസ്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് മൈക്ക് ട്രംപിന്റെ മുഖത്ത് തട്ടിയത്. ഇതിനെ തുടർന്ന് ട്രംപ് മാധ്യമ പ്രവർത്തകയോട് കടുത്ത പ്രതികരണം നടത്തിയതായി ദൃശ്യങ്ങളിൽ കാണാം.

മാധ്യമ പ്രവർത്തക ഏത് ചാനലിൽ നിന്നുള്ളതാണെന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് കുറച്ചു നേരത്തേക്ക് മാധ്യമങ്ങളുമായുള്ള സംവദനം തടസ്സപ്പെട്ടെങ്കിലും വിമാനത്തിൽ കയറുന്നതിനു തൊട്ടുമുമ്പ് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമാണ് ട്രംപ് മടങ്ങിയത്.

എന്നാൽ, സംഭവത്തെ തുടർന്ന് റിപ്പോർട്ടറിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

0 Comments

Headline