അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
കൊല്ലം : കൊല്ലം താന്നി ബി.എസ്.എൻ.എൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍കുട്ടി ആദി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീട്ടിനുള്ളില്‍ ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു. കട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം. എപ്പോഴും എല്ലാവരുമായി സ്നേഹത്തോടെ പെരുമാറിയിരുന്ന സാധാരണ കുടുംബമായിരുന്നുവെന്നും ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയിക്കാമെന്നും അയല്‍ക്കാരാണ് അറിയിച്ചത്. അജീഷിന്റെ മാതാപിതാക്കൾ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മുറിയിലേക്ക് പോയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.
മരിച്ച അജീഷിന് അടുത്തിടെ ക്യാൻസർ സ്ഥിരീകരിച്ചിരുന്നതായി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സാമ്പത്തിക ബാധ്യതയോടൊപ്പം തന്നിലേക്ക് വന്നുചേർന്ന രോഗത്തിന്റെ കൂടി മാനസിക സംഘർഷത്തിൽ ആകാം ആത്മഹത്യ എന്നാണ് നിലവിൽ പോലീസ് അനുമാനിക്കുന്നത്.
(ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ സഹായം ലഭ്യമാണ്. മനസ്സിലുള്ള വിഷമങ്ങൾ പങ്കുവയ്ക്കുക, അനുയോജ്യമായ പിന്തുണ സ്വീകരിക്കുക. ആത്മഹത്യ ഒരു പരിഹാരമല്ല. സഹായം ആവശ്യമെങ്കിൽ ‘ദിശ’ ഹെൽപ്‌ലൈനിലേക്ക് വിളിക്കുക: ടോൾ ഫ്രീ നമ്പർ - 1056, 0471-2552056.)
0 Comments