Latest Posts

കുടുംബവുമായി എത്തിയ യുവതിയോട് മോശമായി പെരുമാറി; അന്വേഷിക്കാനെത്തിയ പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തു; രണ്ട് യുവാക്കൾ പോലീസിൻ്റെ പിടിയിൽ


സ്വന്തം ലേഖകൻ
കൊച്ചി : എറണാകുളം ക്യൂൻസ് വാക് വേയിൽ കുടുംബസമേതം എത്തിയ യുവതിയോട് മോശമായി പെരുമാറിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇരുവരും ജീപ്പിനുള്ളിൽ പ്രകോപിതരായി. ഈ സമയം അവർ പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

പൊലീസ് റിപ്പോർട്ട് അനുസരിച്ച്, അറസ്റ്റിലായ യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

0 Comments

Headline