Latest Posts

കോളേജിലെ ഹോളി ആഘോഷത്തിനിടെ അക്രമം: ആറു സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്; അടിയ്ക്ക് പിന്നിൽ സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം



കണ്ണൂർ : പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോറോം സ്വദേശിയും പയ്യന്നൂർ കോളജിലെ ഹിന്ദി ഒന്നാം വർഷ വിദ്യാർഥിയുമായ അർജുനാണ് ആക്രമണത്തിനിരയായത്.

അർജുൻ നിലവിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആദിഷ്, വിശാൽ, നമിശ്, ആദിത്ത്, അഭിനന്ദ്, അഭയ് എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.

സംഭവം വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു. ഹോളി ആഘോഷത്തിനിടെ സീനിയർ വിദ്യാർഥികളുടെ ഒരു സംഘം അർജുനെ മർദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ജൂനിയർ-സീനിയർ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സംഭവം സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

0 Comments

Headline