Latest Posts

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡനം; സ്വകാര്യ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണി; യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ



മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് ചോയ്തല വീട്ടിൽ ജുനൈദിനെയാണ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ശേഷം യുവതിയുമായി പ്രണയത്തിലായ പ്രതി, വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കൂടാതെ, യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി അവ സമൂഹമാധ്യമങ്ങളിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്.

അന്വേഷണത്തിനിടെ ഇയാൾ വിദേശത്തേക്ക് കടന്നുകളയാനുള്ള ശ്രമം നടത്തിയിരുന്നു. തുടർന്ന്, മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു വിമാനത്താവള പരിസരത്ത് വെച്ച് പ്രതിയെ പിടികൂടി.

അറസ്റ്റിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

0 Comments

Headline