കാക്ക കൊത്തി വലിക്കുന്നത് കണ്ടപ്പോൾ പരിശോധിച്ചു; തോട്ടില്‍ കുളിക്കാനെത്തിയവര്‍ തലയോട്ടി കണ്ടെത്തി; അന്വേഷണം തുടങ്ങി
SPECIAL CORRESPONDENTFriday, March 21, 2025
തൊടുപുഴ : ഇടുക്കി തൊടുപുഴ മണക്കാട് തോട്ടില്‍ നിന്ന് ഒരു തലയോട്ടി കണ്ടെത്തി. മുണ്ടിയാടി പാലത്തിന് താഴെ കുളിക്കാനെത്തിയവര്‍ കാക്ക കൊത്തി വലിക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തലയോട്ടിയാണെന്ന് വ്യക്തമായത്. സമീപത്ത് നിന്ന് മറ്റു ചില അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. കീഴ് താടിയുടെ ഭാഗം വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം, കണ്ടെത്തിയ തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments