കൊല്ലം : കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ മാരക ലഹരി മരുന്നായ എംഡിഎംഎ (മെത്ത്) പിടികൂടി. സിറ്റി പോലീസ് കമ്മീഷണർക്ക് കീഴിലെ ഡാൻസാഫ് (DANSAF) ടീം ശക്തികുളങ്ങര പോലീസിനൊപ്പം ചേർന്നാണ് പരിശോധന നടത്തിയത്.
അനില രവീന്ദ്രൻ പിടിയിൽ
അഞ്ചാലുംമൂട് അനില എന്നറിയപ്പെടുന്ന ഇടവട്ടം സ്വദേശിനി അനില രവീന്ദ്രൻ ആണ് ലഹരി മരുന്ന് കേസിൽ പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ കാറിൽ നിന്ന് 50 ഗ്രാം എംഡി എം എ ആണ് പിടികൂടിയത്.
സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വിൽപ്പന
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എംഡിഎംഎ കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. പ്രതി നേരത്തെയും സമാന കുറ്റങ്ങൾക്ക് പോലീസ് പിടിയിലായിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കർണാടകയിൽ നിന്ന് കൊല്ലത്തേക്ക് കടത്ത്
കർണാടകയിൽ നിന്ന് കൊല്ലത്തേക്ക് ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് അനില പോലീസ് പിടിയിലായത്. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലാണ് നടപടി നടന്നത്. പ്രതിയോട് കൂടുതൽ ചോദ്യം ചെയ്യലുകൾ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
0 Comments