അഞ്ചാലുംമൂട് : സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച് യുവാവ് കൊല്ലപ്പെട്ടു. പനയം ആലുംമൂട് ചെമ്മക്കാട് സ്വദേശി അനിൽകുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് അജിത് (36) അഞ്ചാലുംമൂട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
വാക്കുതർക്കത്തിനിടെ അജിത് അനിൽകുമാറിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments