Latest Posts

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്


കൊല്ലം : കുളത്തുപ്പുഴയിൽ അരിപ്പ അമ്മയമ്പലം ക്ഷേത്രത്തിന് സമീപം ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊച്ചരിപ്പ വിനിത വിലാസത്തിൽ മനുവിനാണ് (38) അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെ മടത്തറ പാതയിൽ നിന്നും കുളത്തുപ്പുഴയ്ക്ക് വരികയായിരുന്ന ബൈക്ക് അമ്മയമ്പലം ക്ഷേത്രത്തിന് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. എതിർ വശത്തുള്ള ഓടയിൽ ഇടിച്ച ശേഷം സമീപത്തേക്ക് ബൈക്കുമായി തെറിച്ചുവീണ മനുവിന്റെ കൈ, കാൽ, തല എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ചിതറ പൊലീസ് സബ് ഇൻസ്‌പെക്ടർ സജീഷ്, സി.പി.ഒ നിതീഷ്, ഹോം ഗാർഡ് ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഉടൻ തന്നെ യുവാവിനെ കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments

Headline