തിരുവനന്തപുരം : അഴിമതിക്കേസിൽ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. വനം മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. പാലോട് റെയ്ഞ് ഓഫീസറായി പ്രവർത്തിച്ചിരുന്ന സുധീഷ് കുമാറാണ് നടപടിക്ക് വിധേയനായത്.
ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നായി 1.45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഴിമതി കേസിൽ ചോദ്യം ചെയ്യപ്പെടുകയും തുടർന്ന് ജയിലിലാകുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുന്നത്. നിലവിൽ 10 ലധികം കേസുകളിൽ പ്രതിയായിട്ടുള്ള സുധീഷ് കുമാറിനെതിരെ ഇതുവരെ വനംവകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നില്ല. ചില ഘട്ടങ്ങളിൽ വകുപ്പ് അദ്ദേഹത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപണങ്ങളുണ്ട്. മുന്‍പ് സസ്പെൻഷനിൽപ്പെട്ടപ്പോൾ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചും, പിന്നീട് തിരിച്ചെത്തിയും റെയ്ഞ്ച് ഓഫീസറായതുമാണ് സംഭവ പശ്ചാത്തലം.
ഈ ഘട്ടത്തിലാണ് വീണ്ടും അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാവുകയും, ചോദ്യം ചെയ്യലിന് ശേഷം ജയിലിലാവുകയും ചെയ്തത്. ഇത്തവണത്തെ കാര്യങ്ങൾ ഗൗരവമായി കണക്കിലെടുത്ത വനം മേധാവിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് സുധീഷ് കുമാർ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
0 تعليقات