banner

അഹമ്മദാബാദിൽ എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം; 169 പ്രതിനിധികളുമായി വിശാല പ്രവർത്തക സമിതി യോഗം ഇന്ന് രാവിലെ 10 മണിക്ക്


ഗാന്ധിനഗർ : ഇന്ത്യൻ ദേശീയ കോൺഗ്രസിന്റെ എഐസിസി (എൺപതിലധികം പ്രവർത്തക സമിതിയംഗങ്ങൾ ഉൾപ്പെടുന്ന) സമ്മേളനത്തിന് ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി വിശാല പ്രവർത്തക സമിതി യോഗം ഇന്ന് രാവിലെ 10 മണിക്ക് വല്ലഭായ് പട്ടേൽ സ്മാരകത്തിൽ ചേരും. 169 പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കും.

പ്രവർത്തക സമിതി സമ്മേളനം ഉച്ചയ്ക്ക് ഒരു മണിവരെ നീളും. യോഗത്തിനു ശേഷം വാർത്താ സമ്മേളനവും നടത്തും. ഡിസിസികളുടെ പ്രവർത്തനങ്ങളിലടക്കം കൂടുതൽ മാർഗനിർദ്ദേശങ്ങൾ യോഗത്തിൽ ഉയരും.

പ്രവർത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് സബർമതി ആശ്രമത്തിൽ പ്രാർത്ഥനയോഗം ചേരും. എഐസിസി സമ്മേളനം നാളെ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1725 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രമേയങ്ങൾ അവതരിപ്പിക്കും.

إرسال تعليق

0 تعليقات