വിവരമറിഞ്ഞ സ്കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. കേസ് കൈമാറിയതിനേത്തുടർന്നാണ് ആലങ്ങാട് പോലീസ് ഇൻസ്പെക്ടർ ടി.പി.ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്ചെയ്തത്.
പത്താംക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 18-കാരനായ യുവാവ് പോലീസിൻ്റെ പിടിയിൽ, സംഭവം പുറത്തറിഞ്ഞത് സ്കൂളിൻ്റെ ഇടപെടലിൽ
എറണാകുളം : കരുമാല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പോലീസിൻ്റെ പിടിയില്‍. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയില്‍പറമ്ബുവീട്ടില്‍ 18-കാരനായ മുഹമ്മദ് യാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പത്താംക്ലാസ് വിദ്യാർഥിനിയെയാണ് ഗർഭിണിയാക്കിയത്.
1 Comments
ഈ പെൺകുട്ടി അറിയാണ്ട് അവൾ ഗർഭിണി ആവില്ലല്ലോ. അതിനും പയ്യൻ പ്രതി.
ReplyDelete