തൃശ്ശൂർ മാളയിൽ കുളത്തിൽ നിന്നു മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട ആറ് വയസുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അയൽവാസിയായ ജോജോ (20) ആണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയായ ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ, കുട്ടി ചെറുത്ത് നിന്നതിനെ തുടർന്ന് അയാൾ കുട്ടിയെ കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോജോയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. നേരത്തെ ബൈക്ക് മോഷണക്കേസിൽ പ്രതിയായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും പങ്കെടുത്തിരുന്നു. എന്നാൽ അഭിനയിച്ച പെരുമാറ്റം സംശയമുണർത്തിയതിനെ തുടർന്ന്, നാട്ടുകാർ ജോജോയെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടന്ന പോലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയെ കുളത്തിൽ തള്ളിയെന്നത് പ്രതി വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂർ പിന്നിട്ട ശേഷമാണ് അവസാനം കുളത്തിൽ നടത്തിയ തിരച്ചിലിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
0 Comments