കൊല്ലം : നാഷണൽ ഹെറാൾഡ് പത്ര അഴിമതിയുമായി ബന്ധപ്പെട്ട ഭാരതീയ ജനതാ യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വേഷം കെട്ടി നാഷണൽ ഹെറാൾഡ് പത്രത്തിൻറെ 200ലധികം കോപ്പികൾ വിതരണം ചെയ്തു. നാഷണൽ ഹെറാൾഡ് മായി ബന്ധപ്പെട്ട ചരിത്രവും പിന്നീടുണ്ടായ കേസുകളുടെ പൂർണ്ണ വിവരവും അടങ്ങിയ വാർത്തകൾ ഉൾപ്പെടുത്തിയ പത്രമാണ് വിതരണം ചെയ്തത്.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നെഹ്റു കുടുംബം ഭൂമാഫിയയുടെയും കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിന്റെയും കേന്ദ്രമെന്നും നെഹ്റു കുടുംബത്തിൻറെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും ഉദ്ഘാടനം ചെയ്തു അറിയിച്ചു.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം അധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡൻറ് അഖിൽ, ജില്ലാ ഭാരവാഹികളായ വിഷ്ണു അനിൽ, അഭിരാം സാകേതം, മണ്ഡലം പ്രസിഡന്റുമാരായ എം എസ് ആദിത്യൻ, ജിത്തു കോറ്റങ്കര, സുബിൻ, ബിനോയ് മാത്യൂസ്, ബിജോയ്, അരുൺ പരിമണം, ചിന്നു, അനന്തു ചാത്തന്നൂർ ,
ബിജെപി നേതാക്കളായ സജു ഓട്ടുപുരയ്ക്കൽ, ശബരിനാഥ് യുവമോർച്ച നേതാക്കളായ ബാലു ശങ്കർ, സാജൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
0 Comments