banner

ഹോംസ്റ്റേയിൽ നിന്നും മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 28-കാരനെ എംഡിഎംഎയുമായി പിടികൂടിയത് രഹസ്യവിവരത്തെ തുടർന്ന്


കൊച്ചി : മുനമ്പം ബീച്ച് റോഡിലെ ഹോംസ്റ്റേയിൽ നിന്നു മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പൊയ്യ കണ്ണാടിവീട്ടിൽ വൈശാഖ് (28) ആണ് പിടിയിലായത്. സീ-ഹെവൻ എന്ന ഹോംസ്റ്റേയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാൾ ഹോംസ്റ്റേയുടെ നടത്തിപ്പുകാരനാണ്. 2.3 ഗ്രാം എംഡിഎംഎ, ഏഴ് ഗ്രാം കഞ്ചാവ്, ഒരു ഇ-സിഗരറ്റ്, കൂടാതെ മയക്കുമരുന്ന് തൂക്കിവിൽക്കാനുപയോഗിക്കുന്ന ത്രാസ് ഉം 10,220 രൂപയും വൈശാഖിൽ നിന്നാണ് പൊലീസ് പിടിച്ചെടുത്തത്.

പുഞ്ചിരി ജങ്ഷനിലുള്ള ഹോംസ്റ്റേയിലായിരുന്നു റെയ്ഡ്. റൂറൽ എസ്പിയുടെ നർക്കോട്ടിക് സെൽ വിഭാഗവും മുനമ്പം പൊലീസും സംയുക്തമായി തിങ്കളാഴ്ച വൈകീട്ടാണ് റെയ്ഡ് നടത്തിയത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുറച്ചു ദിവസമായി പ്രതിയെ പോലീസ് നിരീക്ഷണത്തിലെടുത്തിരുന്നു. റെയ്ഡിൽ നാർക്കോട്ടിക് സെൽ എസ്എ രാജേഷ്, എഎസ്‌ഐ സെബാസ്റ്റ്യൻ, സിപിഒമാരായ മുരുകൻ, രഞ്ജിത്ത്, മനോജ്, റെനീപ്, പ്രശാന്ത്, മുനമ്പം എസ്‌ഐ ഗിൽസ്, എഎസ്‌ഐ സുനീഷ് ലാൽ, വനിതാ പൊലീസ് ക്ഷേമ എന്നിവർ പങ്കെടുത്തു.

പോലീസ് പ്രതിയെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്ത് തുടർ നടപടി സ്വീകരിച്ചിരിക്കുകയാണ്.

Post a Comment

0 Comments