banner

ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ഫോൺ വിപണിയിൽ; സ്റ്റൈലും പെർഫോമൻസും യുണൈറ്റഡ് മോഡൽ: ഗ്യാലക്സി എം56 5ജിയുമായി സാംസങ്


രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ഗ്യാലക്സി എം56 5ജി പുറത്തിറക്കി. ഈ സെഗ്മെന്റിലെ ഇന്ത്യയിലെ ഏറ്റവും വണ്ണം കുറഞ്ഞ സ്മാര്‍ട്ഫോണാണിത്. ഇരു ഭാഗത്തും ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സുരക്ഷ, ഒഐഎസോടുകൂടിയ 50 എംപി ട്രിപ്പിള്‍ ക്യാമറ, 12 എംപി ഫ്രണ്ട് എച്ച്ഡിആര്‍ ക്യാമറ, നൂതന എഐ എഡിറ്റിംഗ് ടൂളുകള്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം ഗ്യാലക്സി എം56 5ജിയിലുണ്ട്. 

സ്‌റ്റൈലും ഈടും പെര്‍ഫോമന്‍സും ഒരുമിച്ച് ചേരുന്ന മോഡലാണ് ഗ്യാലക്സി എം56 5ജി. ഈ സെഗ്മെന്റിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോണാണിത്. ഇരു ഭാഗത്തുമുള്ള ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സുരക്ഷ, ഒഐഎസോടുകൂടിയ 50 എംപി ട്രിപ്പിള്‍ ക്യാമറ, 12 എംപി ഫ്രണ്ട് എച്ച്ഡിആര്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഏറ്റവും മികച്ച സ്മാര്‍ട്ഫോണ്‍ അനുഭവം തന്നെ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കും – സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് ഡയറക്ടര്‍ അക്ഷയ് എസ് റാവു പറഞ്ഞു. പ്രീമിയം ഡിസൈനും ഡിസ്പ്ലേയും

പ്രീമിയം ഗ്ലാസ് ബാക്കും മെറ്റല്‍ ക്യാമറ ഡെക്കോയും ഗ്യാലക്സി എം സീരിസിലെ പ്രീമിയം ഡിസൈന്‍ അപ്ഗ്രേഡ് മോഡലായി ഗ്യാലക്സി എം56 5ജിയെ മാറ്റുന്നു. 7.2 മീ.മീ വണ്ണമാണ് ഈ മോഡലിനുള്ളത്. ഇരു ഭാഗത്തും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സുരക്ഷ ഗ്യാലക്സി എം56 5ജിയിലുണ്ട്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് പ്ലസ് ഡിസ്പ്ലേ ഏറ്റവും മികച്ച ദൃശ്യങ്ങളും കാഴ്ചാനുഭവവും ഉറപ്പുനല്‍കുന്നു. 

ഒപ്പം 1200 നിറ്റസ് ഹൈ ബ്രൈറ്റ്നസ് മോഡ്, വിഷന്‍ ബുസ്റ്റര്‍ ടെക്നോളജി എന്നിവ കടുത്ത സൂര്യപ്രകാശത്തിലും അനായാസകരമായി ദൃശ്യങ്ങള്‍ കാണുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. 120 Hz റിഫ്രഷ് റേറ്റ് കൂടുതല്‍ മെച്ചപ്പെട്ട സ്മാര്‍ട് ഫോണ്‍ അനുഭവം പ്രദാനം ചെയ്യും. ലൈറ്റ് ഗ്രീന്‍, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഗ്യാലക്സി എം56 5ജി ലഭ്യമാവുക. 

നൂതന ഫോട്ടോഗ്രഫി ഷേക്കിംഗ് ഇല്ലാത്ത ഹൈ റസല്യൂഷന്‍ വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യുന്നതിനായി ഒഐഎസോടുകൂടിയ 50 എംപി ട്രിപ്പിള്‍ ക്യാമറ ക്യാമറയാണ് ഗ്യാലക്സി എം56 5ജിയിലുള്ളത്. ഏറ്റവും മികച്ച സെല്‍ഫികള്‍ക്കായി 12 എംപി എച്ച്ഡിആര്‍ ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു. 10 ബിറ്റ് എച്ച്ഡിആറില്‍ 4കെ 30 എഫ്പിഎസ് വീഡിയോകളും ഷൂട്ട് ചെയ്യാനാകും. മികച്ച നൈറ്റോഗ്രഫിയും സാധ്യമാണ്. ഒബ്ജക്ട് ഇറേസര്‍ തുടങ്ങിയ നൂതന എഐ എഡിറ്റിംഗ് ടൂളുകളും ഗ്യാലക്സി എം56 5ജി വാഗ്ദാനം ചെയ്യുന്നു. 

കരുത്തേറിയ പ്രൊസസര്‍ എല്‍പിഡിഡിആര്‍5എക്സോടുകൂടിയ 4എന്‍എം എക്സിനോസ് 1480 പ്രൊസസറാണ് ഗ്യാലക്സി എം56 5ജിയ്ക്ക് കരുത്ത് പകരുന്നത്. ഇതുവഴി മള്‍ട്ടി ടാസ്‌കിംഗ് അനായാസകരമാക്കുന്നു. ഒപ്പം ഏറ്റവും മികച്ച ഗെയിമിംഗ് അനുഭവവും ഉറപ്പുനല്‍കുന്നു. 5ജി കണക്ടിവിറ്റികൂടി ചേരുമ്പോള്‍ വേഗതയേറിയ ഡൗണ്‍ലോഡിംഗ്, തടസ്സങ്ങളില്ലാത്ത സ്ട്രീമിംഗ്, ബ്രൗസിംഗ് എന്നിവയെല്ലാം ഉറപ്പാക്കുന്നു. ബാറ്ററി കരുത്തും ഫാസ്റ്റ് ചാര്‍ജിംഗും 5000 എംഎഎച്ച് ബാറ്ററിയാണ് ഗ്യാലക്സി എം56 5ജിയിലുള്ളത്. 

45W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കരുത്ത് നല്‍കുന്നു. ഗ്യാലക്സി അനുഭവം സെഗ്മെന്റിലെ ഏറ്റവും മികച്ച 6 ജനറേഷന്‍സ് ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഉപഭോക്താവിന് ലഭിക്കും. വണ്‍ യുഐ 7 ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് അനുഭവം തന്നെ ഉറപ്പാക്കുന്നു. സാംസങ് ക്നോക്സ് വാള്‍ട്ട് സുരക്ഷയും ഗ്യാലക്സി എം56 5ജി ഉറപ്പുനല്‍കുന്നു.

Post a Comment

0 Comments