മലപ്പുറം : കോട്ടയ്ക്കലിൽ
റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ മറ്റത്തൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. മലപ്പുറം കോട്ടക്കൽ സ്വദേശിയായ സയിദിനെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് വിസയും ഉയർന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
അറുപതിലധികം പേരിൽനിന്ന് ഏകദേശം ഒരു കോടി രൂപയാണ് സയിദ് തട്ടിയെടുത്തത് എന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ബെൻസ് കാർ ഉൾപ്പെടെ വാങ്ങി ആഘോഷപരമായ ജീവിതം നയിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ സയിദ് മുമ്പും നടത്തിയിട്ടുണ്ടോ, കേസിൽ മറ്റ് ആളുകൾക്ക് പങ്കുണ്ടോ തുടങ്ങിയവയെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments