banner

ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെതിരെ നടപടി; ഇയാൾക്കെതിരെ നേരത്തെയും സമാന പരാതികൾ


തിരുവനന്തപുരം : ഓപ്പറേഷൻ പ്രക്രിയ മൊബൈലിൽ ചിത്രീകരിച്ച ആശുപത്രി ജീവനക്കാരനെതിരെ നടപടി. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ഓപ്പറേഷൻ നടക്കുന്നതിനിടെ അരുൺ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്ന്. ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ ചോദ്യം ചെയ്യുകയായിരുന്നു.

വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഇതിനുമുമ്പും ഇയാൾക്കെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ.

Post a Comment

0 Comments