banner

സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച എംഡിഎംഎയുമായി അഞ്ചാലുംമൂട് അനില പിടിയിലായ സംഭവം: ഒരു യുവാവ് കൂടി പോലീസ് പിടിയിൽ, അറസ്റ്റ് തുടരുന്നു


കൊല്ലം : സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസില്‍ ഒരാൾ കൂടി പോലീസ് പിടിയിൽ. കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് 90.45 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രന്‍ ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.

കേസില്‍ യുവതിയുടെ മുഖ്യകൂട്ടാളിയായ കിളിക്കൊല്ലൂര്‍ സ്വദേശി ശബരിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശി സെയ്ദ് അർബ്ബാസിനിലേക്ക് ശക്തികുളങ്ങര പൊലീസ് എത്തിയത്ത്. എംഡിഎംഎ കടത്തിക്കൊണ്ട് വരുന്നതിന് എടിഎം കാര്‍ഡും സിമ്മും സംഘടിപ്പിച്ച് നല്‍കുന്നത് ഇയാളാണ്. പ്രതിയെ ബെംഗളൂരുവില്‍ എത്തിയാണ് പൊലീസ് പിടികൂടിയത്.


Post a Comment

0 Comments