banner

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം: മുഖത്തു തിളച്ച ചായ ഒഴിച്ചു, നാലുപേർക്ക് വെട്ടേറ്റു, മൂന്ന് പേർ കസ്റ്റഡിയിൽ


കാസർഗോഡ് : കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ നാലുപേർക്ക് വെട്ടേറ്റു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെട്ടേറ്റത് നാലാം മൈൽ സ്വദേശികളായ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ് എന്നും മുൻഷീദ് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവം ഇന്നലെ രാത്രി 11 മണിയോടുകൂടി ഉണ്ടായതായാണ് വിവരം. അയൽവീട്ടിലെ രണ്ട് പേരാണ് ആദ്യം പടക്കം പൊട്ടിച്ചതായി സൂചന. ഇതിനെതിരെ ഫവാസ് എതിര്‍ഭാവം പ്രകടിപ്പിച്ചതോടെ ഇവർ പ്രകോപിതരായി തിളച്ച ചായ ഫവാസിന്റെ മുഖത്ത് ഒഴിക്കുകയും ചെയ്തു. 

ശബ്ദം കേട്ട് എത്തിയ പിതാവ് ഇബ്രാഹിം മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ, പടക്കം പൊട്ടിച്ചതിൽ പങ്കുണ്ടായിരുന്ന അയൽവാസികളടങ്ങിയ പത്തംഗ സംഘം വാഹനമ തടഞ്ഞുനിര്‍ത്തി, വാഹനത്തിലുണ്ടായിരുന്നവരെ വെട്ടുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെന്നും, മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായതായും, കേസിനിടയിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

إرسال تعليق

0 تعليقات