മലപ്പുറം : ചട്ടിപ്പറമ്പിൽ വാടക വീട്ടിൽവെച്ച് പ്രസവത്തിനിടെ യുവതിയായ അസ്മ (35) മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പ്രസവം, തുടർന്ന് രാത്രി 9 മണിയോടെ അസ്മ മരിച്ചു. ഭർത്താവ് സിറാജുദ്ദീൻ നൽകിയ വെളിപ്പെടുത്തലിൽ, പ്രസവം മലപ്പുറത്തെ ഒരു സ്ത്രീയാണ് വീട്ടിൽവെച്ച് ഏറ്റെടുത്തത്. അസ്മയ്ക്ക് ശ്വാസം മുട്ടൽ തുടങ്ങിയപ്പോൾ അവർ തന്നെ വീണ്ടും വിളിച്ചപ്പോൾ "പ്രസവം കവിഞ്ഞതുകൊണ്ട് ക്ഷീണമായിരിക്കാം, അൽപം വിശ്രമിക്കട്ടെ" എന്നായിരുന്നു മറുപടി. പിന്നീട് അസ്മ അനങ്ങാതിരുന്നത് ശ്രദ്ധിച്ചതായും സിറാജുദ്ദീൻ പറയുന്നു.
ഫാത്തിമ പ്രസവമെടുക്കുന്ന ഉമ്മ മലപ്പുറം എന്ന് മൊബൈലിൽ സേവ് ചെയ്ത നമ്പറും ബന്ധുക്കൾക്ക് സിറാജ് കാണിച്ചു. എന്നാല്‍ അസ്മയുടെ ആരോഗ്യനില മോശമായപ്പോഴും ആശുപത്രിയിലേക്ക് മാറ്റാതിരിക്കുകയും, മരണം സംഭവിച്ച ശേഷവും കൃത്യമായി വിവരം അറിയിക്കാതിരിക്കുകയും ചെയ്‌തതിന്റെ കാരണം ചോദിച്ചപ്പോൾ ആണ് സിറാജ് പ്രസവമെടുത്തത് മലപ്പുറത്തുള്ള സ്ത്രീയാണെന്ന് പറഞ്ഞത്. അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചതോടെ പെരുമ്പാവൂർ പോലീസ് എത്തി, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അതേ സമയം, കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ക്ഷുഭിതരായ ബന്ധുക്കൾ നീ ചുട്ട കോഴിയെ പറപ്പിക്കുന്നവനല്ലേ ആ പുള്ളയ്ക്ക് ജീവൻ വെപ്പിച്ചുതരാൻ ആവശ്യപ്പെടുകയായിരുന്നു. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നും പിന്നീട് ഇരുവരും അക്യുപങ്ചർ പഠിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽവെച്ചായിരുന്നു നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള അത്യാസന്ന നിലയുണ്ടായേക്കാമെന്നെല്ലാമുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഭർത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പെരുമ്പാവൂർ സ്വദേശിയായ അസ്മ (35) ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മലപ്പുറത്തെ വാടക വീട്ടിൽ പ്രസവിക്കുകയും തുടർന്ന് രാത്രി 9മണിയോടുകൂടി മരിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പോലീസെത്തി അസ്മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
0 Comments