തിരുവനന്തപുരം : വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു. ചൊവ്വര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ധന്യ ഫ്ലോർ മിൽ എന്ന സ്ഥാപനത്തിലാണ് അരി വറുക്കുന്നതിള്ള മെഷീനിൽ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറിനാണ് ലീക്കുണ്ടായി തീപിടിച്ചത്.
മില്ലിനുള്ളിൽ നിന്നു പുക ഉയർന്നതോടെ സമീപത്തുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. എന്നാൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും സിലിണ്ടറിലെ ഗ്യാസ് തീർന്ന് തീ അണഞ്ഞിരുന്നു.
സമീപമാകെ തീ പടർന്നതോടെ മില്ലിനുള്ളിലെ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു. പുറത്തേക്ക് തീ പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല.
0 Comments