ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മരിച്ചത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യയും; കൊലപാതകമെന്ന് സംശയം
കോട്ടയം : തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം.
0 Comments