കൊച്ചി : വർദ്ധിച്ചു വരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരായി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിന്റെ സീനിയർ അധ്യാപകനും പ്രശസ്ത കാർട്ടൂണിസ്റ്റുമായ പ്രതാപൻ പുളിമാത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി തത്സമയ കാർട്ടൂൺ ചിത്രരചന വൈറ്റില മൊബിലിറ്റി ഹബ്ബിൽ സംഘടിപ്പിച്ചു. ഗ്രാഫിക് ഡിസൈൻ & വിഷ്വൽ എഫക്ട്സ് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് പരിപാടിയിൽ സജീവമായി പങ്കെടുത്തത്.
ചിത്രരചനാ പരിപാടിക്ക് നഗരസഭ വൈറ്റില കൗൺസിലർ സുനിതാ ഡിക്സൺ ഉത്ഘാടനം നിർവഹിച്ചു. മീഡിയ പ്രവർത്തകയും വനിതാ വേദി പ്രവർത്തകയുമായ ഷൈലജ പുഞ്ചക്കര, അനിമേഷൻ & വിഷ്വൽ എഫക്ട്സ് വിഭാഗം മേധാവി ബൈജു സി ആചാര്യ, അധ്യാപകൻ വിജയചന്ദ്രൻ നായർ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. ലഹരിവിരുദ്ധ ബോധവൽക്കരണ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
0 تعليقات