വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
Monday, April 21, 2025
കോട്ടയം : അയ്‌മനത്ത് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്‌മനം മാങ്കീഴ്പ്പടിയിൽ വിജയകുമാർ എന്ന വിജയപ്പൻ (65) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
0 Comments