കോഴിക്കോട് : എലത്തൂരിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പിതാവ് മകനെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച ദാരുണ സംഭവം. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ കുത്തി പരിക്കേൽപ്പിച്ചത്.
ജംഷീർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിലാണ്. മകനെ കത്തി കൊണ്ടാക്രമിച്ച ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജംഷീറും ജാഫറും തമ്മിൽ കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ തർക്കമാണ് അവസാനത്തിൽ അപകടകരമായ ആക്രമണത്തിലേക്ക് വഴിതെളിച്ചതെന്ന് സമീപവാസികളും പറയുന്നു.
പൊലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരവനക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
0 Comments