banner

സർക്കാർ ക്ഷേത്രഭൂമികൾ കൈയ്യേറുന്നത് അവസാനിപ്പിക്കണം; ഇവ തിരിച്ചുപിടിക്കാൻ ഭക്തജനങ്ങളും സമുദായസംഘടനകളും ഒന്നടങ്കം സരമരംഗത്തിറങ്ങണം; കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി. സുന്ദരേശൻ


കൊട്ടാരക്കര : ദേവസ്വം ബോർഡിന്റെയും സ്വകാര്യ ക്ഷേത്രങ്ങളുടെയും വസ്തുവകകൾ സർക്കാർ വ്യാപകമായി കൈയ്യേറുന്നതായി ആരോപിച്ച് കെ.പി.എം.എസ്. ഇവ തിരിച്ചുപിടിക്കാൻ ഭക്തജനങ്ങളും സമുദായസംഘടനകളും ഒന്നടങ്കം സരമരംഗത്തിറങ്ങണമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി. സുന്ദരേശൻ ആവശ്യപ്പെട്ടു.

കൊട്ടാരക്കര സദാനന്ദം ഹാളിൽ ക്ഷേത്രഭൂമി സംരക്ഷണ വിഷയത്തിൽ ഹിന്ദു ഐക്യവേദിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. ഹരിറാം അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി മനജപ്പാറ സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ആർ. ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ജി. ശിവപ്രസാദ്, വി.എച്ച്.പി സംഘടനാ സെക്രട്ടറി സുധാകരൻ മാരൂർ, ബ്രഹ്മദാസ് എന്നിവർ ശില്പശാലയിൽ സംസാരിച്ചു. ഗിരീഷ് പെരുങ്കുളം സ്വാഗതം പറഞ്ഞു. രജ്ഞിത് വെട്ടിക്കവല നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments