തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം ജനറൽ സെക്രട്ടറിയെ ലക്ഷ്യമാക്കി പരിഹാസം നടത്തി മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്. എം എ ബേബി ആരാണെന്ന് അറിയില്ലെന്ന് ബിപ്ലവ് കുമാർദേവ് പറഞ്ഞു. "തനിക്ക് അദ്ദേഹം ആരാണെന്ന് ഗൂഗിളിൽ തിരഞ്ഞ് നോക്കേണ്ടിവന്നു. പാർട്ടിക്ക് വിശ്വസ്തതയും കഴിവും ഉള്ള വ്യക്തിയാകാം.
എന്നാൽ ബിജെപിയിലേത് പോലുള്ള തലപ്പൊക്കമുള്ള നേതാക്കൾ സി.പി.എം-ൽ ഇല്ല. നരേന്ദ്ര മോദിയെയോ യോഗിയെയോ പോലെ തിളങ്ങുന്ന നേതാക്കളില്ല," എന്നും ബിപ്ലവ് കുമാർദേവ് പറഞ്ഞു. ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ബിപ്ലവ് കുമാർദേവിന്റെ വിമർശനവും പരിഹാസവും ശ്രദ്ധ പിടിച്ചു പറ്റിയത്
0 Comments