Latest Posts

നവംബറിൽ ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി വന്നു കണ്ടു; നമ്പർ വാങ്ങി ഏപ്രിൽ ഒന്നിന് കഞ്ചാവ് ആവശ്യമുണ്ടോയെന്ന് വിളിച്ചു ചോദിച്ചു; പ്രതിയാക്കുമോയെന്ന് പേടിയിൽ ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി, പിൻവലിച്ചു


കൊച്ചി : ആലപ്പുഴയിൽ 2 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി, പിന്നീട് ഹർജി പിൻവലിച്ചു. കേസിൽ താനൊരു പ്രതി ചേർത്തിട്ടില്ലാത്തതിനാൽ നിലവിൽ അറസ്റ്റിന് സാധ്യത ഇല്ലെന്നുള്ളതിനാൽ അഭിഭാഷകൻ ഹർജി പിൻവലിച്ചതായാണ് വിശദീകരണം.

മുൻകൂർ ജാമ്യ ഹർജിയിൽ ഭാസി തസ്ലീമയെ പരിചയപ്പെട്ടതിന്റെ പശ്ചാത്തലവും തന്റെ നിരപരാധിത്വവും വിശദമായി വിവരിച്ചിരുന്നു. "2023 നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിംഗ് ലൊക്കേഷനിലാണ് തസ്‌ലീമയെ (അന്നേയ്ക്കും ‘ക്രിസ്റ്റീന’ എന്ന പേരിൽ) കണ്ടത്. ആരാധികയാണെന്നു പറഞ്ഞു, സുഹൃത്ത് മുഖേന പരിചയപ്പെട്ടു. പിന്നീട് എപ്രിൽ 1-ന് ‘കഞ്ചാവ് വേണോ?’ എന്ന സന്ദേശം അയച്ചു. കളിയാണെന്നു കരുതി ‘വെയിറ്റ്’ എന്ന മറുപടി നൽകിയിട്ടുണ്ട്. പിന്നീട് മറ്റെന്തിനും മറുപടി നൽകിയില്ല," എന്നാണ് ഹർജിയിലെ വിശദീകരണം.

ഭാസി പറഞ്ഞു, "താൻ ലഹരി ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാൽ ചിത്രീകരണം മുടങ്ങും. അതിനാൽ ജാമ്യം തേടിയതാകുന്നു." എന്നാൽ, നിലവിൽ ഇയാളെ പ്രതിചേർത്തിട്ടില്ലെന്നതിനാൽ, ജാമ്യാപേക്ഷ പിൻവലിച്ചിരിക്കുകയാണ്.

അതിനിടെ, തസ്‌ലിമ സുൽത്താനയെയും കെ. ഫിറോസ് എന്നയാളെയും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ സിനിമാ മേഖലയിലെ ചില പേർക്ക് ലഹരിമരുന്ന് എത്തിച്ചതായി വിവരം ലഭിച്ചതായിരുന്നു. തസ്‌ലീമയുടെ മൊബൈൽ ഫോണിൽ നിന്നുള്ള ചാറ്റുകൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്, ഭാസിയേയും മറ്റ് പ്രമുഖരേയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് സൂചനയുണ്ട്.

0 Comments

Headline