തിരുവനന്തപുരം : കർമ്മ ന്യൂസ് ഓൺലൈൻ ചാനലിന്റെ എം.ഡി വിൻസ് മാത്യുവിനെ സൈബർ പോലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതാണ്. ഓസ്ട്രേലിയയിൽ നിന്നും രാവിലെ തിരുവനന്തപുരത്തേക്ക് എത്തിയ വിൻസിനെ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് സൈബർ പൊലീസിന്റെ കസ്റ്റഡിയിൽ ഏല്പിക്കുകയായിരുന്നു.
വിൻസിനെതിരെ സൈബർ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശ്ശേരി സ്ഫോടനത്തെ പിന്തുണച്ച് കർമ്മ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയിലാണ് ആദ്യ കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കർമ്മന്യൂസ് സംപ്രേഷണം ചെയ്ത സംഭവത്തോടൊപ്പം കൂടി മറ്റു കേസുകളും സൈബർ പോലീസ് അന്വേഷിച്ചു.
സൈബർ സെൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യലിനുശേഷം ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
0 Comments