banner

ഇനി എപ്പോഴും ആധാർ പകർപ്പ് കയ്യിൽ കൊണ്ട് നടക്കേണ്ട; കേന്ദ്രം പുതിയ ആധാർ ആപ്പ് പുറത്തിറക്കി


ന്യൂഡൽഹി : ആധാർ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ നവീകരിക്കുന്നതിനായി പുതിയ ആധാർ മൊബൈൽ ആപ്പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി. ഫെയ്‌സ് ഐഡി ഓതന്റിക്കേഷനും നിർമിത ബുദ്ധിയുമുള്ള ഡിജിറ്റൽ ആധാർ ആപ്ലിക്കേഷനാണ് പൗരന്മാർക്ക് വേണ്ടിയുള്ളത്. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ക്യു.ആർ കോഡ് വെരിഫിക്കേഷനും ഫെയ്‌സ് ഐഡി ഓതന്റിഫിക്കേഷനുമാണ് ആപ്ലിക്കേഷനിലുളള പ്രധാന സൗകര്യങ്ങൾ.

ഈ ആപ്പിലൂടെ ആധാർ കാർഡിന്റെ പകർപ്പ് കൈയിൽ കരുതുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. യു.പി.ഐ പോലെയുള്ള ലളിതമായ രീതിയിൽ ആധാർ വെരിഫിക്കേഷൻ നടത്താനാകും എന്ന് മന്ത്രി വ്യക്തമാക്കി. യാത്ര ചെയ്യുമ്പോഴും, ഹോട്ടൽ ചെക്-ഇൻ പോലുള്ള ഇടപാടുകൾക്കുമായി ഇനി ആധാർ പകർപ്പ് ആവശ്യമായതില്ല. ഉടൻതന്നെ ദേശീയതലത്തിൽ ആപ്പ് വിപുലീകരിക്കുമെന്ന് മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) കുറിച്ചു.


إرسال تعليق

0 تعليقات