കൊല്ലം : തെന്മലയിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് ഇടപ്പാളയത്തെ രാധികാഭവനിൽ താമസിക്കുന്ന ആർ. ശ്യാമിനെയാണ് തെന്മല പോലീസ് പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായതായി പോലീസ് അറിയിച്ചു. പ്രതി നേരത്തെ തെന്മല ഭാഗത്ത് നടന്ന ഒരു കൊലപാതക്കേസിലും ഉൾപ്പെട്ടയാളാണെന്നും അധികൃതർ പറഞ്ഞു.
തെന്മല എസ്‌എച്ച്‌ഒ പുഷ്പകുമാറും എസ്‌ഐമാരായ ഹരികുമാറും സുരേഷ്ചന്ദ്രപ്പണിക്കറും ചേർന്നുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments