Latest Posts

സബ് രജിസ്ട്രാർ ഓഫിസുകളിൽ റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്ക് അർഹമായ പരിഗണന നൽകണം: ആവശ്യവുമായി കേരള റിയൽ എസ്റ്റേറ്റ് ഏജൻ്റ്സ് അസോസിയേഷൻ


കൊട്ടിയം : റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്ക് സബ് രജിസ്ട്രാർ ഓഫീസുകളിൽ അർഹമായ പരിഗണന നൽകണമെന്ന് കേരള റിയൽ എസ്റ്റേറ്റ് ഏജൻ്റ്സ് അസോസിയേഷൻ (INTUC) ജില്ലാ നിർവാഹക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻ്റുമാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത യോഗം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ചുമതലക്കാരനുമായ രൻജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അയത്തിൽ നിസാം അധ്യക്ഷനായി.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ഗോപൻ കൊട്ടിയം, സുധീർ ചുരത്തിങ്കൽ, ജില്ലാ സെക്രട്ടറി രാജേഷ് കുമാർ, ജില്ലാ ഭാരവാഹികളായ അഡ്വ. ഉളിയക്കോവിൽ സന്തോഷ്, സലിം കൊട്ടിയം, ഗ്രേസി സുനിൽ കടപ്പാക്കട, ഷാജി പറങ്കിമാംവിള, രാജേന്ദ്രൻ പിള്ള പുനലൂർ, സണ്ണി കുരുവിള, താഴത്തുവിള സജീവ്, തങ്കരാജ്, അനി പട്ടത്തനം, ഷാജി പാലക്കൽ, നിസാർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർ റിയൽ എസ്റ്റേറ്റ് മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്തണമെന്നും, അംഗീകൃത ഏജൻ്റുമാർക്ക് അധികാരികളും നിയമപരമായ പിന്തുണയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

0 Comments

Headline