ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന്ന വാര്‍ത്ത. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം, വാട്സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യയെയാണ് യുവാവ് കണ്ടത്. ഏപ്രിൽ 15 മുതൽ ഭാര്യ അഞ്ജുമിനെ കാണാനില്ലെന്ന് ഷാക്കിർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി ഷാക്കിർ ഏപ്രിൽ 18നാണ് പരാതി നൽകിയതെന്ന് റോറവാർ എസ്എച്ച്ഒ ശിവശങ്കർ ഗുപ്ത പറഞ്ഞു. ഷാക്കിർ വിവാഹത്തിന് പോയിരുന്നു. ഏപ്രിൽ 15ന് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ഭാര്യയും നാല് മക്കളും അവിടെയില്ലായിരുന്നു. ഭാര്യ അവരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം എടുത്ത് ആരെങ്കിലും തടയുന്നതിന് മുമ്പ് പോയെന്നാണ് അയല്‍ക്കാര്‍ ഷാക്കിറിനോട് പറഞ്ഞത്. കുറച്ചു ദിവസം അറിയുന്ന സ്ഥലത്തെല്ലാം ഭാര്യയെ തിരഞ്ഞതിന് ശേഷം ഷാക്കിർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അപ്പോഴാണ് ഒരു ബന്ധു അഞ്ജുമു വാട്സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയെ കുറിച്ച് ഷാക്കിറിനോട് പറയുന്നത്. ഒരാളോടൊപ്പം താജ്മഹലിൽ നിൽക്കുന്ന വീഡിയോ ആണ് അഞ്ജുമു പങ്കുവെച്ചിരുന്നത്. താൻ ജോലി ചെയ്യുന്ന സ്ഥലത്തുള്ള ആ പുരുഷനെ ഷാക്കിര്‍ തിരിച്ചറിയുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. അഗ്രയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ശിവശങ്കർ ഗുപ്ത പറഞ്ഞു.
0 تعليقات