banner

ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി സംഘപരിവാർ പ്രവർത്തകർ; ഭീഷണിയും ആക്രോശവും ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം


അഹമ്മദാബാദ് : ഈസ്റ്റർ ദിന പ്രാർത്ഥനയ്ക്കിടെ ഗുജറാത്തിലെ അഹമ്മദാബാദിലെ ഓഡാവിലുള്ള ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഹിന്ദുത്വ പ്രവർത്തകർ കയറി ഭീഷണിപ്പെടുത്തി. വിശ്വ ഹിന്ദു പരിഷദ് (വി.എച്ച്.പി)യും ബജ്റംഗ് ദള്‍ പ്രവർത്തകരുമാണ് "ജയ് ശ്രീറാം" മുദ്രാവാക്യം വിളിച്ച് ദേവാലയത്തിലേക്ക് ഇരച്ചുകയറിയത്.

സംഭവസമയത്ത് ദേവാലയത്തിനകത്ത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികൾ പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. ആക്രമണ സംഘം ദേവാലയം വിട്ടിറങ്ങണമെന്ന് ആക്രോശിച്ചതായി പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് തന്റെ ഔദ്യോഗിക എക്സ് (മുൻ ട്വിറ്റർ) അക്കൗണ്ടിൽ ആക്രമണ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തില്‍ പൊലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം വരെ സംഭവം സംബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

Post a Comment

0 Comments