Latest Posts

എസ്.സി.എസ്.ടി.ഇ.പി.ഡബ്ല്യു.ഒ കൊല്ലം ജില്ലാ സമ്മേളനം പെരുമ്പുഴയിൽ നടന്നു; സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു


കൊല്ലം : എസ്.സി./എസ്.ടി. എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ (SCSTEPWO) കൊല്ലം ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുമ്പുഴ സർവീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സമ്മേളനം കുണ്ടറ എം.എൽ.എ പി.സി. വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അജീഷ് കുമാർ അധ്യക്ഷനായി. 

തദവസരത്തിൽ സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറി എം.എൻ. ആനന്ദൻ (വയനാട്), സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീചിത്രകുമാരി, അനിൽകുമാർ ചിറ്റയം, നെടുമ്പന അജയകുമാർ, ജില്ലാ സെക്രട്ടറി ജയപ്രസാദ്, സതീശൻ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ ചർച്ചചെയ്ത സമ്മേളനം വിജയകരമായി സമാപിച്ചു.

0 Comments

Headline