Latest Posts

കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് പിടികൂടി; രണ്ട് യുവതികൾ അറസ്റ്റിൽ


എറണാകുളം : കാലടിയിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ഏഴ് കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഒഡിഷ സ്വദേശികളായ രണ്ട് യുവതികളെ പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇവരെ കഞ്ചാവുമായി പിടികൂടിയത്. പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരാണ് പിടിയിലായ യുവതികൾ. ഇവരുടെ കൈയ്യിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി. അറസ്റ്റിലായ സ്ത്രീകളോടൊപ്പം നാലു വയസ്സുള്ള ആൺകുട്ടിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

വിശദമായ അന്വേഷണത്തിന് ശേഷം സ്ത്രീകളെ കോടതിയിൽ ഹാജരാക്കിയേക്കും. കുറ്റവാളികൾക്കെതിരായ നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

0 Comments

Headline