കൊല്ലം : അമിതവേഗതയിൽ എത്തിയ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു. പത്തനാപുരം കടയ്‌ക്കാമൺ സ്വദേശി മഹേഷ് (30)ആണ് മരിച്ചത്.
പുനലൂർ മുവാറ്റുപുഴ പാതയിൽ നെല്ലിപ്പള്ളി തിരുഹൃദയ ദേവാലയത്തിന് സമീപമായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് പുനലൂർ ഭാഗത്തേക്ക് വന്ന കാറും പുനലൂരിൽ നിന്ന് വരുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാർ മുൻപിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിരങ്ങി നീങ്ങിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പുനലൂരിൽ നിന്ന് വന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറി. രണ്ട് വാഹനങ്ങൾക്കും ഇടയിൽപ്പെട്ടതോടെ ഓട്ടോ പൂർണ്ണമായും തകർന്നു.
0 Comments