banner

വയനാട് മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് വീണ്ടും തിരിച്ചടി; ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം; ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി : വയനാട് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം.

ഭൂമി ഏറ്റെടുത്തതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും എല്‍സ്റ്റണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ താല്‍പര്യവും പൊതുതാല്‍പര്യവും വരുമ്ബോള്‍ പൊതുതാല്‍പര്യം പരിഗണിക്കപ്പെടുമെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്കായി ഭൂമി ഏറ്റെടുക്കാനാവില്ലെന്നാണോ വാദമെന്നും കോടതി ചോദിച്ചു.

നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച്‌ 43 കോടി രൂപ കെട്ടിവെച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

Post a Comment

0 Comments